എൻ യേശു അല്ലാതില്ലെനിക്ക് ഒരാശ്രയം ഭൂവിൽ നിൻ മാരിവിൽ അല്ലാതില്ലെനിക്ക് വിശ്രമം വേറെ ഈ പലരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും വാൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെന് സ്നേഹ സഖിയായി ഈ ലോക സഖികളെല്ലാരും മാറി പോയാലും എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും എൻ ക്ഷീണിത രോഗത്തിലും നീ മാത്രം എൻ വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ലെന് രോഗ ശാന്തിക്കായി നിൻ മാർവിടം എൻ ആശ്രയം എൻ യേശു കർത്താവെ എൻ രക്ഷക എൻ ദൈവമേ നീ അല്ലാതില്ലാരും എൻ യേശു മാത്രം മതി എനിക്കേതു നേരത്തും
thankyou
ReplyDelete